പശുവിെൻറ പേരിൽ രാജ്യത്ത് വീണ്ടും കൊലപാതകം
text_fieldsപട്ന: രാജ്യത്തെ ഞെട്ടിച്ച് പശുവിെൻറ പേരിൽ വീണ്ടും കൊലപാതകം. മധ്യപ്രദേശിലെ സാത്ത്ന ജില്ലയിലാണ് പശുഹത്യയുടെ പേരിൽ ഒരാളെ ആൾക്കൂട്ടം തല്ലികൊന്നത്. അമഗാര ഗ്രാമത്തിലെ റിയാസാണ് ആൾക്കൂട്ടത്തിെൻറ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അക്രമത്തിൽ പരിക്കേറ്റ റിയാസിെൻറ സുഹൃത്ത് ഷക്കീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മധ്യപ്രദേശിെൻറ തലസ്ഥാനമായ ഭോപാലിൽ നിന്ന് 485 കിലോമീറ്റർ അകലെയാണ് സംഭവം. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിെൻറ സന്ദർശനത്തിന് തൊട്ട് മുമ്പാണ് മധ്യപ്രദേശിൽ പശുവിെൻറ പേരിലുള്ള കൊലപാതകം അരങ്ങേറിയത്.
സംഭവവുമായി ബന്ധപ്പെട്ട് പവൻ സിങ് ഗോന്ദ്, വിജയ് സിങ് ഗോന്ദ്, ഫൂൽ സിങ് ഗോന്ദ്, നാരയൺ സിങ് ഗോന്ദ് തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷക്കീൽ പശുഹത്യ നടത്തിയെന്ന് പവൻ സിങ് ആരോപിച്ചു. എന്നാൽ ഇൗ ആരോപണം ഷക്കീൽ നിഷേധിച്ചിട്ടുണ്ട്. പവൻ സിങ്ങിെൻറ പരാതിയുടെ അടിസ്ഥാനത്തിൽ മധ്യപ്രദേശിലെ പശുഹത്യ നിരോധന നിയമം, കന്നുകാലി സംരക്ഷണ നിയമം എന്നിവ പ്രകാരം ഷക്കീലിനെതിരെയും കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.